Allimalarkkaavil Malayalam Lyrics - Vigilence Movie
Movie Vigilence
Lyrics Poovachal Khader
Music Johnson
Singers KJ Yesudas, Chorus
അല്ലിമലർക്കാവിൽ പൊന്നൊളി തൂകി (2)
ആയിരം നാളങ്ങൾ പൂക്കുമ്പോൾ
വെണ്മുകിലിൻ തേരുകൾ താഴുമ്പോൾ
മായാരൂപിണീ മഹിമ തൻ തീരാവാഹിനി
കരുണ തൻ വാരിധി നിന്റെ
പൊന്നിൻ ചിലമ്പൊലി കേൾപ്പൂ
(അല്ലിമലർക്കാവിൽ...)
കരൾ തന്നെ തുടിയാക്കി പാടീടാം ഞങ്ങൾ
കമനീ നിൻ നടയിൽ നൃത്തമാടീടാം ഞങ്ങൾ (2)
ഇനിയും നിൻ ഉടവാളിൽ അണിമിന്നൽ ഒളി പാകി
അവനിയിൽ അണയൂ നീ ദേവീ ..ദേവീ..
സർവദുഃഖനാശിനീ സർവദുരിതവാരിണീ
ഭദ്ര വരദ രുദ്ര ലളിത കൗശികിയേ
(അല്ലിമലർക്കാവിൽ...)
വരമെല്ലാം നൽകാനായ് വാഴുന്നോൾ നീയേ
എന്നെന്നും ധരമ്മങ്ങൾ കാക്കുന്നോൾ നീയേ *2)
ഇരുൾ മൂടും പാരാകെ അസുരന്മാർ നിറയുമ്പോൾ
കനൽമിഴി തുറക്കൂ നീ ദേവീ... ദേവീ...
സർവ ലോകപാലകേ സർവശക്തിദായികേ (6)
ആ......ആ......ആ......ആ...
----------------------------------
Allimalarkkaavil ponnoli thooki
Aayiram naalangal pookkumpol
Venmukilin therukal thaazhumpol
Maayaaroopinee mahima than theeravaahinee
karuna than vaaridhi ninte
Ponnin chilampoli kelppoo
(Allimalarkkaavil..)
karal thanne thudiyaakki paadeedaam njangal
Kamanee nin nadayil nruthamaadeedaam njangal
Iniyum nin udavaalil animinnal oli paaki
avaniyil anayoo nee devee....devee...
sarva dukha naashinee sarva duritha vaarinee
bhadra varada rudra lalitha koushikiye
(Allimalarkkaavil..)
varamellaam nalkaanaay vaazhunnol neeye
Ennennum dharmmangal kaakkunnol neeye
Irul moodum paaraake asuranmaar nirayumpol
kanalmizhi thurakkoo nee devee devee
sarva lokapaalake sarva shakthi daayike (6)
aa...aa.....aa....