Thaamarakkudannayil - Anuyaathra Movie Lyricz
Movie Anuyaathra ()
Lyrics PK Gopi
Music NP Prabhakaran
Singers Unni Menon
താമര കുടന്നയിൽ ഹരിചന്ദനം
ആവണിക്കുയിലിന്റെ സ്വരവന്ദനം
രാഗ സുധാരസ സംഗീതസരസ്സിൻ
സാരസരസമുകുളങ്ങൾ വിരിയുമ്പോൾ
സ്വർണ താമര കുടന്നയിൽ ഹരിചന്ദനം
ആവണിക്കുയിലിന്റെ സ്വരവന്ദനം
നൂപുരം ചാർത്തിയ മഴവില്ലുപോലെ
ചാമരം വീശുന്ന കുളിർകാറ്റുപോലെ
ചാരുത വന്നു നിന്നാറാടുമെന്റെ നാള്
ഭൂമിയിലെ സ്വർഗ്ഗം
പാലൊളി തിര വന്നുനിന്നു തൃക്കാഴ്ച
നൽകുന്ന ഭൂമിയിലെ സ്വർഗ്ഗം
ഭൂമിയിലെ സ്വർഗ്ഗം
താമര കുടന്നയിൽ ഹരിചന്ദനം
ആവണിക്കുയിലിന്റെ സ്വരവന്ദനം
സാഗരം നിർത്തിയ നിറസന്ധ്യപോലെ
പൂവനം നീട്ടിയ മലർവീണ മീട്ടി
ഓർമ്മകൾ വന്നുനിന്നാറാടുമെന്റെ നാട്
ഭൂമിയിലെ സ്വർഗ്ഗം
പൗർണ്ണമി തിരി വച്ച് നൃത്തനൃത്യങ്ങൾ ചെയ്യുന്ന
ഭൂമിയിലെ സ്വർഗ്ഗം
താമര കുടന്നയിൽ ഹരിചന്ദനം
ആവണിക്കുയിലിന്റെ സ്വരവന്ദനം
രാഗ സുധാരസ സംഗീതസരസ്സിൻ
സാരസരസമുകുളങ്ങൾ വിരിയുമ്പോൾ